രക്തസാക്ഷി കെ.ആർ തോമസിന്റെ സഹോദരനും പ്രമുഖ പുല്ലാങ്കുഴൽ കാലാകരനുമായ കെ.ആർ ആന്റോ അന്തരിച്ചു.42 വർഷമായി കലാരംഗത്തെ സജീവ സാന്നിധ്യം ആയിരുന്നു.വാഹന അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

ശനിയാ‍ഴ്ച്ച പകല്‍ മൂന്നുമണിക്ക് കണിമംഗലത്തിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കണിമംഗലത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ എത്തിയ ബൈക്ക് ആന്‍റോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സംസ്കാരം മെയ് 19 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൂർക്കഞ്ചേരി നിർമ്മലപുരം പള്ളി സെമിത്തേരിയിൽ. ഭാര്യ ഫിലോമിന,മകൾ നിമ്മി.