ബിജെപിക്കാര്‍ നിര്‍ബന്ധിച്ച് കയ്യില്‍ മഷി പുരട്ടിയതായി വോട്ടര്‍മാരുടെ പരാതി

ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കയ്യില്‍ മഷി പുരട്ടിയതായി വോട്ടര്‍മാരുടെ പരാതി. ഉത്തര്‍പ്രദേശിലെ താര ജവാന്‍പൂരിലാണ് ബിജെപി അതിക്രമം.

വോട്ടുചെയ്യാന്‍ പോകുന്നതിന് മുന്‍പ് നിര്‍ബന്ധിച്ച് കയ്യില്‍ മഷിപുരട്ടുകയും, ഇനി നിങ്ങള്‍ വോട്ടുചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി.

ഉത്തര്‍പ്രദേശിലെ താര ജവാന്‍പൂര്‍ ഗ്രാമവാസികളാണ് ബിജെപിക്കെതിരെ ഗുരുതര പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി 500 രൂപ തന്നശേഷം വിരലില്‍ മഷിപുരട്ടിയെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്.

‘ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് ഇനി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞതായും ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തയതായും ഗ്രാമവാസികള്‍ പരാതിരപ്പെട്ടു. ബിജെപി നടത്തിയ അതിക്രമം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും, നടപടി എടുക്കുമെന്നും് ചൗണ്ഡൗളി സബ് ഡിവിഷന്‍ മജിസ്ട്രേറ്റ് ഹാര്‍ഷ് പറഞ്ഞു.

ബലം പ്രയോഗിച്ചാണ് അവരുടെ കയ്യില്‍ മഷി പുരട്ടിയതെന്ന് അവര്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ഹാര്‍ഷ് വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് എസ്പിയും, ബിഎസ്പിയും പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 59 പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്ക് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News