ലോക്സഭാ തെരഞ്ഞെടുപ്പ്: അവസാന ഘട്ടവും പൂര്‍ത്തിയായി; പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; ഫലപ്രഖ്യാപനത്തിന് മൂന്ന് നാള്‍

പതിനേഴാം ലോക്‌സഭയുടെ അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായി. മൂന്ന് ദിവസത്തിന് ശേഷം ഫല പ്രഖ്യാപനം. അവസാനഘട്ട വോട്ടെടുപ്പിലും പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം. ബീഹാറില്‍ പോളിങ്ങ് സ്റ്റേഷന്‍ തകര്‍ത്തു.

രാജ്യത്തെ 543 ലോക്‌സഭ സീറ്റുകളിലെ വോട്ടുകളെല്ലാം പെട്ടിയിലായി.ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്.രണ്ട് മാസം നീണ്ട രാഷ്ട്രിയ പ്രചാരണങ്ങളുടെ ആവേശം അന്തിമ ഘട്ടത്തിലെത്തിയ ഏഴാംഘട്ടത്തിലെ വോട്ടെടുപ്പിലും സംഘര്‍ഷങ്ങള്‍ക്ക് കുറവുണ്ടായില്ല.

പശ്ചിമ ബംഗാളില്‍ കനത്ത സുരക്ഷയ്ക്കിടയിലും നാലിലേറെ ലോക്‌സഭ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ അക്രമം നടന്നു.

മമതാ ബാനര്‍ജിയുടെ മരുമകന്‍ മത്സരിക്കുന്ന ഡയമണ്ട് ഹാര്‍ബറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനം തല്ലി തകര്‍ത്തു. സിപിഐഎം ബൂത്ത് ഏജന്റുമാര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായി.

കല്‍ക്കത്ത ദക്ഷിണ്‍ മണ്ഡലത്തിലും സമാനമായ അക്രമം തുടര്‍ന്നതോടെ ഇരു മണ്ഡലത്തിലേയലും സിപിഐഎം സ്ഥാനാര്‍ത്ഥികളായ ഫാദ് ഹലീം,നന്ദിനി മുഖര്‍ജി എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജാദവ്പൂരില്‍ ബൂത്തുകള്‍ തൃണമൂല്‍ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു.

ബസിര്‍ഹട്ടിലെ 189 നമ്പര്‍ പോളിങ്ങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ ടിഎംസി അനുവദിക്കാത്തതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ നടുറോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.ശത്രുഘനന്‍ സിന്‍ഹയും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പര്‌സപരം ഏറ്റ്മുട്ടുന്ന ബീഹാറിലെ പട്‌ന സാഹിബില്‍ ചില ബൂത്തുകളിലും അക്രമം അരങ്ങേറി.

ആരാഹ് മണ്ഡലത്തില്‍ പോളിങ്ങ് സ്റ്റേഷന്‍ തല്ലി തകര്‍ത്തു. സുരക്ഷഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ് ഉണ്ടായി.മറ്റ് സംസ്ഥാനങ്ങളില്‍ വോട്ടിങ്ങ് പൊതുവേ സമാധാനപരമായിരുന്നു.

പഞ്ചാബ്,ഹിമാചല്‍ പ്രദേശ്,ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേയ്ക്കാണ് അവസാനഘട്ട വോട്ടെടുപ്പ്‌നടന്നത്. വ്യാഴാഴ്ച്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News