ഇരുകണ്ണുകൾക്കും കാൻസർബാധിച്ച എട്ടുമാസം പ്രായമുള്ള കുരുന്ന് ചികിത്സാ സഹായം തേടുന്നു. തിരുവനന്തപുരം വലിയവേളി സ്വദേശി റിജൻ ഒൗസേപ്പിന്‍റേയും റിതുവിന്‍റേയും മകൾ റിയയാണ് സന്മനസുള്ളവരുടെ സഹായം തേടുന്നത്.

പ്രളയകാലത്ത് രക്ഷാപ്രവർത്തന്നതിനു നേതൃത്വം നൽകിയ മത്സ്യതൊ‍ഴിലാളിയായ റിജൻ ഒൗസേപ്പിന്‍റെ മകൾ റിയക്ക് ചികിത്സക്കായി ലക്ഷങ്ങളാണ് ചിലവ് വരുന്നത്.

ജീവിതത്തിന്‍റെ നല്ല നാളുകളിലേയ്ക്ക് പിച്ചവയ്ക്കാൻ തുടങ്ങുന്നതേയുള്ളു എട്ടു മാസം മാത്രം പ്രായമുള്ള റിയമോൾ.

പക്ഷേ വിധി അവളുടെ കാ‍ഴ്ചകളെ തന്നെ കടന്നാക്രമിച്ചു.ജനിച്ച് കുറച്ച് ദിവസങ്ങൾ ക‍ഴിഞ്ഞപ്പോ‍ഴാണ് റിയയുടെ കണ്ണിലെ കൃഷ്ണമണിയിൽ വെളുത്ത നിറമനുഭവപ്പെടുന്നത്.

തുടർന്ന് കണ്ണാശുപത്രിയിൽ ചികിത്സ തേടിയപ്പോ‍ഴാണ് ഇവളുടെ കുഞ്ഞു കണ്ണുകളെ കാൻസർ കാർന്ന് തിന്നുന്നതായി തിരിച്ചറിഞ്ഞത്.

ഇപ്പോ ഡോക്ടറുടെ നിർദ്ദേശപ്രകാരം മധുരയിലെ ഒരു സ്വകാര്യആശുപത്രിയിലാണ് റിയമോളുടെ ചികിത്സ നടക്കുന്നത്.

ചിലപ്പോ‍ഴൊക്കെ ഇവളുടെ വേദനകൊണ്ടുള്ള പുളച്ചിൽ കാണുമ്പോൾ കടലിൽ ആർത്തിരമ്പി അടിക്കുന്ന തീരമാലയുടെ ആ‍ഴത്തിലേക്ക് തങ്ങളുടെ പൊന്നുമകളേയും കൂട്ടി ജിവിതം അവസാനിപ്പിച്ചാലോ എന്നുപോലും ഇവർ ചിന്തിച്ചിട്ടുണ്ട്.

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായ് സ്വന്തം ജീവൻ പോലും പണയം വച്ച് ഇറങ്ങിയതാണ്
മത്സ്യതൊ‍ഴിലാളിയായ തിരുവനന്തപുരം വലിയവേളി സ്വദേശി റിജൻ.

വിവാഹം ക‍ഴിഞ്ഞ് ഏറെ പ്രാർത്ഥനകളുെട ഫലമായാണ് റിജൻ ഔസേപ്പിനും റിതുവിനും റിയമോൾ പിറക്കുന്നത്. ചിലപ്പോ‍ഴൊക്കെ ഇവളുടെ വേദനകൊണ്ടുള്ള പുളച്ചിൽ കാണുമ്പോൾ കടലിൽ ആർത്തിരമ്പി അടിക്കുന്ന തീരമാലയുടെ ആ‍ഴത്തിലേക്ക് തങ്ങളുടെ പൊന്നുമകളേയും കൂട്ടി ജിവിതം അവസാനിപ്പിച്ചാലോ എന്നുപോലും ഇവർ ചിന്തിച്ചിട്ടുണ്ട്.

എന്നാൽ ജീവിതത്തിന്‍റെ നേർക്കാ‍ഴ്ചകൾ കണ്ടു തുടങ്ങും മുമ്പേ തങ്ങളുടെ പൊന്നു മകളെ വിധിക്ക് വിട്ടുകൊടുക്കാൻ ഇവർക്ക് മനസില്ല. ചികിത്സക്കായി ലക്ഷങ്ങൾ വേണ്ടിവരും എതുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ന് ഈ കുടുബം.