കേരളത്തില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്ത് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചത് പാളി പോയിട്ടുണ്ട്. 2004ല്‍ ഉള്‍പ്പെടെ നമ്മള്‍ ഇത് കണ്ടതാണ്. അതുകൊണ്ട് ഒരു ഊഹത്തിന്റെ പിന്നാലെ പോകേണ്ടതില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി.

ശബരിമല വിഷയം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ശബരിമലയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.