ചികിത്സയില്‍ കഴിയുന്ന സിഒടി നസീറിനെ പി ജയരാജന്‍ സന്ദര്‍ശിച്ചു; പാര്‍ട്ടിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജയരാജന്‍

കോഴിക്കോട്: അക്രമത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിഒടി നസീറിനെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും, വടകര ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി ജയരാജന്‍ സന്ദര്‍ശിച്ചു.

സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നും പാര്‍ട്ടി അംഗമായിരിക്കുമ്പോഴും പിന്നീടും നസീറുമായി നല്ല ബന്ധമാണുള്ളതെന്നും ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അജ്ഞാതസംഘം വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയായ സിഒടി നസീറിനെ ആക്രമിച്ചത്.

നോമ്പുതുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലശേരി ടൗണിലെ കയ്യാത്ത് വച്ചാണ് നസീര്‍ ആക്രമിക്കപെട്ടത്. ബൈക്കിലെത്തിയ മൂന്നുപേരാണ് തന്നെ ആക്രമിച്ചതെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News