മധുപാലിന് നേരെ തരംതാഴ്ന്ന സൈബര്‍ ആക്രമണവുമായി ആര്‍എസ്എസും ബിജെപിയും

തിരുവനന്തപുരം: നടനും സംവിധായകനുമായ മധുപാലിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ് നൂറുകണക്കിന് സംഘികള്‍ ആക്രമണം നടത്തുന്നത്. പരിഹാസത്തിനും അസഭ്യത്തിനും പുറമെ മധുപാലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളുമാണ് ആര്‍എസ്എസ്-ബിജെപി സൈബര്‍ ഗുണ്ടകള്‍ കമന്റു ചെയ്യുന്നത്.

സൈബര്‍ ആക്രമണത്തിന് കാരണമായ സംഭവം ഇങ്ങനെ:

ആഴ്ചകള്‍ക്ക് മുന്‍പ്, ഒരു പൊതുചടങ്ങില്‍ സംസാരിക്കുമ്പോള്‍ ‘നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്’ എന്ന് മധുപാല്‍ പറഞ്ഞിരുന്നു.

മധുപാലിന്റെ വാക്കുകള്‍ ഇതായിരുന്നു: ‘ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം’

ഇതിന് പിന്നാലെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞതായി സൈബര്‍ സംഘികള്‍ പ്രചരിപ്പിച്ചു.

പിന്നാലെ മധുപാല്‍ മരിച്ചു എന്ന വാര്‍ത്തയും സംഘികള്‍ പ്രചരിപ്പിച്ചു. ഇതിന്റെ എല്ലാം തുടര്‍ച്ചയായാണ്, സര്‍വ്വേ ഫലങ്ങള്‍ വന്ന ശേഷം ഇപ്പോള്‍ മധുപാലിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here