
ലോകസഭാ തെരഞ്ഞെടുപ്പ‌് ഫലത്തെ ഇടതുപക്ഷം പ്രതീക്ഷയോടെയാണ‌് കാണുന്നതെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. സിപിഐ എം വടകര ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ കെ നായനാർ കേളുഏട്ടൻ ദിനാചരണം കോട്ടപ്പറമ്പിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്സിറ്റ‌് പോളുകൾ കൊണ്ട‌് വാർത്തകൾ സൃഷ്ടിക്കാൻ സാധിക്കുമെങ്കിലും ജനമനസ‌് മാറ്റാനാകില്ല. കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ മനസുള്ളവരാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
ചടങ്ങിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി മോഹനൻ, സെക്രട്ടറിയറ്റംഗം സി ഭാസ‌്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ദിവാകരൻ, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here