വാവെയ്യുടെ ലൈസന്‍സ് റദ്ദാക്കി ഗൂഗിള്‍

ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വാവെയ്യുടെ ലൈസന്‍സ് റദ്ദാക്കി ഗൂഗിള്‍.

ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ എന്നതിനു പുറമെ വാവെയ്ക്ക് നല്‍കിയിരുന്ന സാങ്കേതിക സേവനങ്ങളും ഗൂഗിള്‍ അവസാനിപ്പിച്ചു. അമേരിക്കന്‍ സര്‍ക്കാര്‍ വാവെയ്യെ കരിമ്പട്ടികയില്‍പ്പെടുത്തിയതോടെയാണ് ബന്ധം ഉപേക്ഷിക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതമായത്.

ഇതോടെ വാവെയ്-ഹോണര്‍ ഫോണുകളില്‍ നിലവിലുള്ള ആന്‍ഡ്രോയ്ഡ് പതിപ്പ് പുതുക്കാന്‍ കഴിയില്ല. ഗൂഗിളില്‍നിന്നുള്ള സാങ്കേതികസഹായങ്ങള്‍ മാത്രമല്ല, പ്ലേ സ്റ്റോര്‍, മാപ്പ്, യൂട്യൂബ് ഉള്‍പ്പെടെ ഗൂഗിള്‍ പ്ലേ സര്‍വീസുകളെല്ലാം വാവെയ് ഫോണുകളില്‍നിന്ന് അപ്രത്യക്ഷമാകും.

ഗൂഗിളിന്റെ നീക്കം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ തുടരുമെന്നും വാവെയ് അറിയിച്ചു. സ്വന്തമായി സോഫ്റ്റ് വെയറും ടെക്നോളജിയും തയ്യാറാക്കാനുള്ള പദ്ധതിയിലാണ് വാവെയ്.

ചൈനയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധങ്ങള്‍ വഷളായതിനു പിന്നാലെയാണ് വാവെയ്യെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞാഴ്ച വാവെയ്യെ ലക്ഷ്യമാക്കി വിദേശ ടെലികോം കമ്പനികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here