കല്ലട ആക്രമണം; പ്രതികളായ ജീവനക്കാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരുടെ ജാമ്യം റദ്ദാക്കാന്‍ പൊലിസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

പ്രതികളായ ജയേഷ്, ജിതിന്‍, രാജേഷ്, അന്‍വറുദീന്‍, ഗിരി ലാല്‍ അപ്പുക്കുട്ടന്‍, വിഷ്ണു രാജ്, ഡി കുമാര്‍ എന്നിവര്‍ക്ക് കീഴക്കോടതി നല്‍കിയ ജാമ്യം റദാക്കണമെന്നാണ് ആവശ്യം.

നിരപരാധികളായ യാത്രക്കാരെ ആക്രമിച്ച കേസ് ഗൗരവമേറിയതാണ്. ഇത് സമൂഹത്തില്‍ ഭീതി പടര്‍ത്തി. പ്രതികള്‍ പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസിന്റെ അപേക്ഷയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here