കോഴിക്കോട്: നടന്‍ ദിലീപിന്റെ ഹോട്ടലായ ‘ദേ പുട്ടി’ല്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചിയും ഐസ്‌ക്രീം തുടങ്ങിയവയാണ് ആരോഗ്യവിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചത്.

‘ദേ പുട്ടി’ല്‍ വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും പരിശോധനയില്‍ കണ്ടെത്തി.

സംഭവത്തില്‍ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍എസ് ഗോപകുമാര്‍ അറിയിച്ചു.