കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു

സംസ്ഥാന നിയമസഭ കേരള സ്‌പോര്‍ട്‌സ് ആക്ടില്‍ വരുത്തിയ ഭേദഗതിയുടെ വെളിച്ചത്തില്‍ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.

നാമനിര്‍ദേശം ചെയ്തിരുന്ന അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിന് പകരമായി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഏഴ് പേരും വൈസ് പ്രസിഡന്റും, സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് സെക്രട്ടറി, ഫിനാന്‍സ് expenditure സെക്രട്ടറി, ഡി.പി. ഐ, സ്‌പോര്‍ട്‌സ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയും, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയുന്ന പ്രസിഡന്റ് ഉള്‍പ്പടെ 14 പേര് അടങ്ങുന്നതാണ് സ്റ്റാന്റിംഗ് കമ്മിറ്റി.

പാര്‌ലമെന്റ് തെരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ ഏപ്രില്‍ മാസം നടത്താനിരുന്ന തെരഞ്ഞെടുപ്പു ഈ മാസം 14നും ഇന്നുമായണ് നടത്തിയെത്. 14ന് നടന്ന തെരഞെടുപ്പില്‍ കണ്ണൂരില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഒ. കെ. വിനീഷിനെ വൈസ് പ്രസിഡന്റായി ഐകകണ്ഠേന തെരഞ്ഞെടിത്തിരുന്നു. ഇന്ന് നടന്ന അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ താഴേ പറയുന്നവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

1. ഐ. എം. വിജയന്‍
2.എസ്. രാജീവ്
3. എം. ആര്‍. രഞ്ജിത്ത്
4. വി. സുനില്‍കുമാര്‍
5. ജോര്‍ജ് തോമസ്
6. രെഞ്ചു സുരേഷ്
7. കെ. റഫീഖ്

മേഴ്സി കുട്ടനെ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഈ മാസം 27ന് പുറപ്പെടുവിപ്പികും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News