കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങി മരിച്ച നിലയില്‍. അരീപ്പറമ്പ് സ്വദേശി നവാസിനെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മജിസ്‌ട്രേറ്റ്തല അന്വേഷണവും നടക്കും. ഡ്യുട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച്
നടപടിയെടുക്കുമെന്ന് കോട്ടയം എസ് പിയും അറിയിച്ചു.

വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ തിങ്കളാഴ്ച്ച രാത്രിയാണ് നവാസിനെ മണര്‍കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച നവാസിനെ ഇന്ന് രാവിലെ 9 നാണ് സ്‌റ്റേഷനുള്ളിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശുചി മുറിയിൽ കയറിയ നവാസ് ഉടുമുണ്ട് വെന്റിലേഷനില്‍ കെട്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് സ്റ്റേഷനിലെ സിസിടിവിയില്‍ നവാസ് ശുചിമുറിയിലേക്ക് കയറി പോകുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ഇവയുടെ വിശദമായ പരിശോധന നടക്കുകയാണ്. ഫോറന്‍സിക്ക് വിഭാഗവും സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും നടക്കും.

അതേസമയം, വീട്ടില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പരാതി നല്കിയതെന്ന് നവാസിന്‌റെ ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വീട്ടില്‍വെച്ച് കൈമുറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here