ഒടുവില്‍ ആര്‍ച്ചറും ലോകകപ്പ് കളിക്കും; ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനിതാ

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ അവസാന നിമിഷ അട്ടിമറി. യുവ പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചു.

ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഇംഗ്ലണ്ടിനായി കളിക്കാന്‍ ആരംഭിച്ചത്. പാകിസ്താനെതിരായ പരമ്പരയിലൂടെയായിരുന്നു ഏകദിന അരങ്ങേറ്റം.

നേരത്തെ ലോകകപ്പ് സാധ്യതാ ടീമില്‍ ആര്‍ച്ചറെ ഉള്‍പ്പെടുത്താതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അടക്കമുള്ളവര്‍ താരത്തെ ഉള്‍പ്പെടുത്താത്തതിനെതിരേ രംഗത്തെത്തിയിരുന്നു.

ആര്‍ച്ചര്‍ക്ക് ഇടംലഭിച്ചതോടെ ഇടംകൈയന്‍ പേസര്‍ ഡേവിഡ് വില്ലി 15 അംഗ സംഘത്തില്‍ നിന്ന് പുറത്തായി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച സാധ്യതാ ടീമില്‍ നിന്ന് വില്ലിയെ കൂടാതെ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സ്, ജോ ഡെന്‍ലി എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി. പകരം ലിയാം ഡോസെന്‍, ജെയിംസ് വിന്‍സ് എന്നിവര്‍ ടീമിലെത്തി. വിലക്ക്

നേരിടുന്ന അലക്‌സ് ഹെയ്ല്‍സിനു പകരം പാകിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച ജെയിംസ് വിന്‍സിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തുകയായിരുന്നു.

ഇംഗ്ലണ്ട് ടീം: ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍‌സ്റ്റോവ്, ജോസ് ബട്‌ലര്‍, ടോം കറെന്‍, ലിയാം ഡോസെന്‍, ലിയാം പ്ലങ്കെറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്‌സ്, ജെയിംസ് വിന്‍സ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

ലോകകപ്പിനു മുമ്പ് ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് ഒരു സന്നാഹ മത്സരമുണ്ട്. മേയ് 30-ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News