മോഹൻലാലിൻറെ ജന്മദിനത്തിൽ അദ്ദേഹത്തിൻറെ ഫോട്ടോ പ്രദർശനവുമായി ഒരു കടുത്ത മോഹൻലാൽ ആരാധകൻ.

തൃശ്ശൂർ കാനാട്ടുകര സ്വദേശി നിഖിൽ വർമയാണ് മോഹൻലാൽ ചിത്രങ്ങളുടെ പ്രദർശനം കൊച്ചിയിൽ ഒരുക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ് മുതൽ ലൂസിഫർ വരെയുള്ള 333 മോഹൻലാലിൻ്റെ ചിത്രങ്ങളാണ് ദർബാർ ഹാളിൽ ഒരുക്കിയിരിക്കുന്ന സ്പർശം പ്രദർശനത്തിൽ ഉള്ളത്.

പൂർണമായും പ്രകൃതിദത്ത വസ്തുക്കളായ മൈലാഞ്ചി മുള മുള എന്നിവ ഉപയോഗിച്ചാണ് ആണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

ഏഴു മുതൽ എട്ടു മാസം വരെ ചിലവഴിച്ചാണ് ആണ് കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ തൃശ്ശൂർ കാനാട്ടുകര സ്വദേശി നിഖിൽ വർമ്മ ഈ പ്രദർശനത്തിന് ആവശ്യമായ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

കേരളവർമ്മ കോളേജിലെ അന്ധ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ആദ്യമായി സ്പർശം പ്രദർശനം സംഘടിപ്പിക്കുന്നത്.

ആസ്വാദകന് സ്പർശനത്തിലൂടെ കലാസൃഷ്ടിയുടെ സൗന്ദര്യം മനസ്സിലാക്കാനുള്ള സ്വാതന്ത്ര്യം നൽകുക എന്നതാണ് സ്പർശം ലക്ഷ്യമിടുന്നത്.

പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന വരുമാനം അന്ധവിദ്യാർഥികളുടെ പഠനത്തിനായാണ് ചിലവഴിക്കുന്നത്. കൊച്ചി ദർബാർ ഹാളിലെ പ്രദർശനം ഈ മാസം 25 ന് അവസാനിക്കും.