സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളെല്ലാം സുരക്ഷിതമാണെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ

സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളെല്ലാം സുരക്ഷിതമാണെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ റിട്ട.ജസ്റ്റിസ് സി. എന്‍ രാമചന്ദ്രൻ നായർ. കനത്ത മഴയും പ്രളയവും കാരണം അണക്കെട്ടുകൾക്ക് ബലക്ഷയമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിൽ പരിശോധന നടത്തിയ ശേഷമായിരുന്നു ചെയർമാന്റെ പ്രതികരണം. ശേഷിക്കുന്ന അണക്കെട്ടുകളിലെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി ആവശ്യമായ നിർദേശങ്ങൾ സർക്കാരിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കാലവർഷത്തിനു മുമ്പ് നടത്താറുള്ള പതിവ്’ പരിശോധനകളാണ് അണക്കെട്ടുകളിൽ നടക്കുന്നത്. ഡാം സുരക്ഷാ അതോറിറ്റി അംഗം വി.എസ്. ഷാജി, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ബിബിൻ ജോസഫ്, എന്നിവരും സംഘത്തിലുണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News