കൊല്ലത്ത് 8 ദിവസം പിന്നിട്ടും മൃതദേഹം സംസ്ക്കരിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ സർവ്വകക്ഷിയോഗത്തിൽ താൽക്കാലിക പരിഹാരം.അന്നമ്മയുടെ മൃതദേഹം മറ്റൊരു സെമിത്തേരിയിൽ സംസ്കരിക്കുന്നതിനും തുരുത്തിക്കരയിൽ ശാസ്ത്രീയമായി സെമിത്തേരി നിർമ്മിക്കണമെന്നും തീരുമാനിച്ചു.അതേസമയം ബിജെപി പ്രവർത്തകനായ രാജേഷും നാലു കുടുമ്പങളും സെമിത്തേരി നിർമ്മിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ചു.
മൃതദേഹത്തോടു അനാഥരവ് കാട്ടുന്നുവെന്ന കൈരളി ന്യൂസ് വാർത്തയെ തുടർന്നാണ് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം തഹസീൽദാറുടെ നേതൃത്വത്തിൽ സർവ്വകക്ഷിയൊഗം വിളിച്ചത്.ജെറുസലേം പള്ളി ഇടവകകാരും സെമിത്തേരിയെ എതിർക്കുന്നവരേയും ഉൾപ്പെടുത്തി നടത്തിയ സമവായ ചർച്ചയിൽ മൃതദേഹം മർത്തോമ സഭയുടെ മറ്റൊരു സെമിത്തേരിയിൽ അടക്കുന്നതിനും,സമയബന്ധിതമായി സെല്ലുലാർ മാതൃകയിൽ സെമിത്തേരി ശാസ്ത്രീയമായി നിർമ്മാണം നടത്തുന്നതിനും തുടർന്ന് പഞ്ചായത്തിൽ നിന്ന് നിയമ വിധേയമായി ലൈസൻസിന് അപേക്ഷ നൽകാനും സർവ്വ കക്ഷിയോഗത്തിൽ ധാരണയായി.പുറത്തുനിന്നുള്ള മൃതദേഹങ്ങള്‍ സംസ്ക്കരിക്കാൻ പാടില്ലെന്നും സർവ്വ കക്ഷിയോഗം നിർദ്ദേശിച്ചു.
അതേ സമയം സെമിത്തേരി നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിൽ സെമിത്തേരിയുടെ താഴെ താമസിക്കുന്നവരും ബിജെപി പ്രവർത്തകനായ രാജേഷും ഉറച്ചു നിന്നു.
ജറുസലേം പള്ളിക്ക് 14ര സെന്റും,സാൽവേഷൻ ആർമിക്ക് 20 സെന്റും സാംഭവ സഭയ്ക്കൂമാണ് ഇവിടെ സെമിത്തേരിക്ക് സ്ഥലമുള്ളത് ഇത് ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കണമെന്നും സർവ്വകക്ഷിയോഗം നിർദ്ദേശിച്ചു….
Get real time update about this post categories directly on your device, subscribe now.