നടന്‍ സിദ്ദിഖിനെതിരെ ലൈംഗീകാധിക്ഷേപ ആരോപണവുമായി നടി രംഗത്ത്. നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 ല്‍ തനിക്ക് നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതായാണ് നടിയുടെ ആരോപണം.

2016 ല്‍ തിരുവനന്തപുരത്തെ നിള തിയേറ്ററില്‍ വച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം നടത്തിയെന്നാണ് രേവതി സമ്പത്തിന്‍റെ ആരോപണം. നടന്‍ സിദ്ദിഖും മുതിര്‍ന്ന നടി കെപിഎസി ലളിതയും മാസങ്ങള്‍ക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍.

രേവതിയുടെ വാക്കുകളില്‍..

‘ ഈ വിഡിയോ വീണ്ടും വീണ്ടും കണ്ടതിന് ശേഷം ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. സിദ്ദിഖ് എന്ന ഈ നടന്‍ 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷേ്ായുടെ സമയത്ത് വാക്കുകള്‍ കൊണ്ട് ലൈംഗിക അധിക്ഷേപം നടത്തി. ഇരുപത്തിയൊന്നുകാരിയായ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതയായിരിക്കുമോയെന്ന് അതിശയിക്കുന്നു.നിങ്ങളെ പോലെയൊരാള്‍ക്ക് എങ്ങിനെയാണ് ഡബ്ല്യു.സി.സിക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുക. നിങ്ങള് അതിന് യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കു. ഉളുപ്പുണ്ടോ? നിങ്ങളുടെ മുഖംമുടിയില്‍ ലജ്ജ തോന്നുന്നവെന്നും രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെയും മുന്‍പ് നടി രംഗത്തെത്തിയിരുന്നു. ടച്ച്‌റിവറില്‍ നിന്ന് മാനസിക അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടി വന്നുവെന്നായിരുന്നു രേവതിയുടെ ആരോപണം.

രേവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചു‍വടെ,