വോട്ടെണ്ണല്‍ കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളുടെ നിലനില്‍പ്പിന്റെ വിധിയെഴുത്ത് കൂടി

നാളത്തെ വോട്ടെണ്ണല്‍ കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകളുടെ നിലനില്‍പ്പിന്റെ വിധിയെഴുത്ത് കൂടിയാണ്.

കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ താഴെ വീഴുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് നടന്നത് ലോക്സഭയിലേക്കെങ്കിലും വോട്ടെണ്ണി കഴിയുമ്പോള്‍ 2 സംസ്ഥാന ഭരണങ്ങളുടെ വിധി കൂടി എഴുതപെടും.

കര്‍ണാടക, മധ്യപ്രദേശ് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ ഉള്ള 2 സംസ്ഥാനങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ഈ സര്‍ക്കാരുകളുടെ ഭാവി നിര്‍ണയിക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് ആശങ്കയിലാണ്.

കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ എത്തിയാല്‍ രണ്ടിടത്തും സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

സംസ്ഥാന സര്‍ക്കാരിനെ താഴെ വീഴ്ത്തുമെന്ന് പറഞ്ഞാണ് മധ്യപ്രദേശില്‍ ബിജെപി വോട്ട് ചോദിച്ചത് തന്നെ. ബിഎസ്പിയുടെ രണ്ടും 4 സ്വതന്ത്ര എംഎല്‍എമാരുമായും ബിജെപി നേരത്തെ ആശയവിനിമയം നടത്തി.

10 പാര്‍ട്ടി എംഎല്‍എമാരെ ബിജെപി നോട്ടമിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി കമല്‍നാഥ് തന്നെ സമ്മതിക്കുന്നു. കര്‍ണാടകയിലാകട്ടെ ജെ ഡിഎസ് എപ്പോള്‍ വേണമെങ്കിലും നിലപാട് മാറ്റിയേക്കുമെന്ന ആശങ്ക ശക്തം. ഫലം എതിരെങ്കില്‍ അതിനുള്ള സാധ്യത ഏറെ.

കോണ്‍ഗ്രസിലാകട്ടെ ആഭ്യന്തര കലഹങ്ങളും. എതിര്‍പക്ഷത്തെ ഈ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ബിജെപി ഒട്ടും മടിക്കില്ല. 2 നിയമസഭ ഉപതെരഞ്ഞെടുപ്പ് വിജയമെന്നതും ജെഡിഎസ് കോണ്‍ഗ്രസ് മുന്നണിക്ക് വെല്ലുവിളിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here