കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി.

അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട് ) ആണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.

പ്രതികളായ ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍, വിജേഷ്, പ്രകാശ്, കാവ്യേഷ് എന്നിവശരയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി (54) ഉള്‍പ്പെടെ പതിനാറ് ആര്‍എസ്എസ്- ബിജെപിക്കാരാണ് പ്രതികളാണ് ഉണ്ടായിരുന്നത്. കേസില്‍ മറ്റ്പ്രതികളെ വെറുതെ വിട്ടു.

2006 ജൂണ്‍ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരുന്ന യാക്കൂബിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.

23 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു.