അയോധ്യയില്‍ ഗോശാലയിലെ ഏഴു പശുക്കളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നവാബ്ഗഞ്ച് സ്വദേശിയാണ് രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

കര്‍തല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

ഗോശാലയിലെ സിസിടിവി ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഏഴ് പശുക്കളെ പീഡിപ്പിക്കുന്നതായി കണ്ടെത്തിയത്. വീണ്ടും ഇയാള്‍ ഗോശാലയിലെത്തി പശുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ജീവനക്കാര്‍ പിടികൂടിയത്.

ഇയാള്‍ക്കെതിരെ ഐപിസി 376, 511 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്നും, എന്താണ് ചെയ്തതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും രാജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.