ദിലീപിന്റെ സ്വഭാവം കൊണ്ടാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്; ഇങ്ങനെയൊരു കേസില്‍ ആരോപണവിധേയനായാല്‍ പരസ്യമായി നടക്കാന്‍ എളുപ്പമാവില്ല: ഹൈക്കോടതി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിച്ചെന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന നടന്‍ ദിലീപിന്റെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി പിന്നീടേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയിട്ടുള്ള ഹര്‍ജിയിലെ സുപ്രീം കോടതി തീരുമാനത്തിന് ശേഷം ദിലീപിന് വേണമെങ്കില്‍ വാദം കേള്‍ക്കാന്‍ അപേക്ഷ നല്‍കാം.

അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് വാദം കേള്‍ക്കലിനിടെ കോടതി പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതികള്‍ തീരുമാനിക്കുന്ന സംഭവങ്ങളുണ്ട്. ഇത് അനുവദിക്കാനാവില്ല. ദിലീപ് സിനിമാ നടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. ഇങ്ങനെയൊരു കേസില്‍ ആരോപണ വിധേയനായാല്‍ പരസ്യമായി നടക്കാന്‍ എളുപ്പമാവില്ല.

കേസിലെ അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നുണ്ടെങ്കില്‍ കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here