
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം . വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വോട്ടെണ്ണല്‍ സമയത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിലെ സ്‌ട്രോങ്ങ് റൂമൂകള്‍ക്ക് മുമ്പില്‍ വിവിധ പാര്‍ടികളുടെ നിരീക്ഷണം തുടരുന്നു.
അഞ്ച് വര്‍ഷം രാജ്യം നയിക്കാന്‍ നിയോഗമാര്‍ക്കെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലക്ഷദ്വീപ്,ആന്‍ഡ്മാന്‍ നിക്കോബാര്‍ ദ്വീപടക്കം രാജ്യത്തിന്റെ മുഴുവന്‍ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇവിഎം,വിവിപാറ്റ് വോട്ടെണ്ണലുകളെക്കുറിച്ച് വലിയ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നാളെ ഉണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
എല്ലാ സംസ്ഥാനങ്ങളിലേയും ആഭ്യന്തര സെക്രട്ടറമാര്‍ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടായാന്‍ പരിഹരിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കണമെന്ന് സര്‍ക്കൂലറില്‍ ആവിശ്യപ്പെടുന്നു.
അതേ സമയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. രാഷ്ട്രിയമായി വളരെ നിര്‍ണ്ണയാകാണ് തിരഞ്ഞെടുപ്പ് ഫലം.
എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ബിജെപി ആസ്ഥാനത്ത് പന്തല്‍ നിര്‍മ്മിച്ച് ആഘോഷമാരംഭിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷം ബിജെപി ഒറ്റയ്ക്ക് മറികടക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍.
എക്‌സിറ്റ് പോള്‍ തള്ളുന്ന പ്രതിപക്ഷ നിര തൂക്ക്മന്ത്രിസഭയുണ്ടാകാനുള്ള സാധ്യത തള്ളി കളയുന്നില്ല. ഉത്തരേന്ത്യയില്‍ പല ഭാഗത്തും ഇവിഎംകള്‍ മാറ്റുന്നതും സ്‌ട്രോങ്ങ് റൂമുകള്‍ക്ക് സമീപം സംശയസ്പദമായ നിലയില്‍ ഇവിഎംകള്‍ കണ്ടെത്തിയതും പ്രതിപക്ഷത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു.
നാളെ രാവിലെ ഏഴ് മണിയോടെ നടപടി ക്രമങ്ങള്‍ ആരംഭിക്കും. സ്ഥാനാര്‍ത്ഥികളുടേയോ പ്രതിനിധികളുടേയോ സാനിധ്യത്തില്‍ സട്രോങ്ങ് റൂം തുറക്കും.
എട്ട് മണിയ്ക്ക് വോട്ടെണ്ണലിലേയ്ക്ക് കടക്കും. പോസ്റ്റര്‍ ബാലറ്റ് ആദ്യം എണ്ണും. 543 സീറ്റുകളിലേയ്ക്കായി 1.3 മില്യണ്‍ സര്‍വീസ് വോട്ടുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
ഇവിഎം എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞതിന് ശേഷമെ വിവിപാറ്റ് എണ്ണി തുടങ്ങുകയുള്ളു. ഇവിഎം വോട്ടും വിവിപാറ്റ് വോട്ട് കൃത്യമാകണം.
കൂടുതല്‍ വിവിപാറ്റ് എണ്ണുന്നതിനാല്‍ ഫല പ്രഖ്യാപനം മറ്റന്നാള്‍ നീണ്ടേയ്ക്കാനും സാധ്യതയുണ്ട്. മാരത്തോണ്‍ വോട്ടെണ്ണലിലേയ്ക്ക് രാജ്യം നാളെ കടകക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here