വോട്ടെണ്ണല്‍; വ്യാപക ആക്രമണങ്ങള്‍ക്ക് സാധ്യത; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ രാജ്യത്ത് അക്രമങ്ങള്‍ക്ക് സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്.

സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കുമാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വോട്ടെണ്ണല്‍ തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ വരെ ഉണ്ടായേക്കാം. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളുടെ സുരക്ഷ കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണലിന് ശേഷവും ജാഗ്രത തുടരണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News