നിര്‍ണായക നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍; യുപിഎ വിപുലീകരിക്കും

വോട്ടെണ്ണല്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ ശേഷിക്കെ നിര്‍ണായക നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍ യുപിഎ മുന്നണി വിപുലൂകരിച്ച് സെക്കുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പുതിയ മുന്നണി രൂപീകരിക്കും.

ഭൂരിപക്ഷത്തിനുള്ള സംഖ്യ കിട്ടിയാൽ സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) എന്ന പേരിൽ രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘടനകള്‍ തീരുമാനം.

കോണ്‍ഗ്രസിന് പുറമെ ഇടതുപക്ഷവും എസ്.പി, ബിഎസ്‍പി, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി എന്നിവരാണ് മുന്നണിയിലുള്ളത്. രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനം.

സീറ്റുകളുടെ എണ്ണം കുറഞ്ഞാലും വിലപേശലിലൂടെ അധികാരം സ്ഥാപിക്കുകയെന്ന ബിജെപിയുടെ രീതിക്ക് തടയിടുന്ന തരത്തിലുള്ള നീക്കങ്ങളാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികളടക്കം നേതൃത്വം കൊടുക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നയുടന്‍ തന്നെ ബിജെപി കുതിരക്കച്ചവടത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News