ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുന്നു. ദേശീയ തലത്തില്‍ എന്‍ഡിഎക്കും കേരളത്തില്‍ എല്‍ഡിഎഫിനും അനുകൂലമായ ഫലസൂചനകളാണ് പുറത്തുവരുന്നത്.

രാജ്യത്താകമാനം 37 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ യുപിഎ 13 സീറ്റില്‍ മാത്രമാണ മുന്നിട്ട് നില്‍ക്കുന്നത്.

കേരളത്തില്‍ 10 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ യുഡിഎഫും 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വടകര, കോ‍ഴിക്കോട്, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പു‍ഴ, ആലത്തൂര്‍, തൃശ്ശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്