സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയാക്കിയപ്പോള്‍ 19 സീറ്റുകളില്‍ യുഡിഎഫ് മുന്നില്‍. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ് 8186 വോട്ടിന് മുന്നിലാണ്. അതേസമയം, ദേശീയ തലത്തില്‍ എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നു. 343 മണ്ഡലങ്ങളിലാണ് എന്‍ഡിഎ സഖ്യം മുന്നിട്ട് നില്‍ക്കുന്നത്.