രാജ്യവ്യാപകമായി ബിജെപി തരംഗം പ്രകടമായപ്പോഴും കേരളത്തില്‍ പതിനാലിടത്ത് കെട്ടിവച്ച കാശ് ലഭിക്കാതെ ബിജെപി

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ മുന്നത്തേക്കാള്‍ മികച്ച വോട്ടിങ് ശതമാനവും വോട്ട് ഷെയറും നേടി എന്‍ഡിഎ സമഗ്രമായ ആദിപത്യം പുലര്‍ത്തി രാജ്യ ഭരണത്തിലേക്ക്.

വേട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 350 ലേറെ സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബിജെപി ഒറ്റക്ക് 301 സീറ്റ് നേടി കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടുന്ന നിലയിലേക്ക് മുന്നേറുകയാണ്.

എന്നാല്‍ കേരളത്തില്‍ സ്ഥിതി നേരെ വ്യത്യസ്തമാണ് ശബരിമല വിഷയമുള്‍പ്പെടെ ഉയര്‍ത്തി കുറഞ്ഞത് രണ്ട് സീറ്റുകളിലെങ്കിലും വിജയപ്രതീക്ഷ പോലും പങ്കുവച്ച ബിജെപിയുടെ കണക്കുകൂട്ടല്‍ അല്‍പമെങ്കിലും ശരിയായത് തിരുവനന്തപുരത്ത് മാത്രമാണ്.

ഇവിടെയൊഴികെ മറ്റ് 19 മണ്ഡലങ്ങളിലും ബിജെപി പതിവുപോലെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടുവെന്ന് മാത്രമല്ല 16 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശും നഷ്ടമായി.

കൊല്ലം, മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, മലപ്പുറം, പൊന്നാനി, വടകര, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് എന്‍ഡിഎക്ക് കെട്ടിവച്ച കാശ് ലഷ്ടമായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News