ഇടതുപക്ഷത്തിനേറ്റത് താൽകാലിക പരാജയം; കൂടുതൽ കരുത്തോടെ തിരിച്ചുവരും: ഡിവൈഎഫ്ഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി അപ്രതീക്ഷിതമാണ്. എന്നാൽ ഇത് താൽകാലികമായ പരാജയം മാത്രമാണ്.

കേന്ദ്രത്തിൽ മോദി സർക്കാരിനെ തുരത്തുന്നതിന് മതന്യൂനപക്ഷം ഉൾപ്പെടെയുള്ള മതേതര വിശ്വാസികൾ കോൺഗ്രസിൽ വിശ്വാസമർപ്പിച്ച് വോട്ട് ചെയ്യുകയായിരുന്നു.

ഇത് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ സംഭവിച്ചതു മാത്രമാണ്. ഇതൊരു സ്ഥായിയായ രാഷ്ട്രീയ പ്രതിഭാസമല്ല.

കൂടുതൽ കരുത്തോടെ ഇടതുപക്ഷം തിരിച്ചുവരുമെന്നും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രത്തിൽ മോദിക്കെതിരെ മതനിരപേക്ഷ ശക്തികൾക്ക് കൂടുതൽ വിജയം കൈവരിക്കാൻ സാധിക്കാതെ പോയത് എല്ലാ ജനാധിപത്യവിശ്വാസികളെയും ഒരുപോലെ ദു:ഖിപ്പിക്കുന്നതാണ്.

മതനിരപേക്ഷ കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കോൺഗ്രസിന്റെ ഈ രാഷ്ട്രീയ പരാജയമാണ് മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ ഇടയാക്കിയതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News