ആന്ധ്രയില്‍ വൈഎസ്ആര്‍സിപി തരംഗം. നിയമസഭാ സീറ്റുകളും, ലോക്‌സഭ സീറ്റുകളും ജഗന്‍മോഹന്‍ റെഢിയുടെ വൈഎസ്ആര്‍സിപി തൂത്തുവാരി.ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്ഡമോഹന്‍ റെഢി 30ന് സത്യപ്രതിജ്ഞ ചെയ്യും.
നിയമസഭ തിരെഞ്ഞെടുപ്പ നടന്ന ഒഡീഷ ഇത്തവണയും നവീന്‍ പട്‌നായിക്കിന്റെ ബിജെഡി തന്നെ സ്വന്തമാക്കി. ഇതോടെ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാനൊരുങ്ങുകയാണ് നവീന്‍ പട്‌നായിക്
കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാരുണ്ടാക്കാനുള്ള ഓട്ടങ്ങള്‍ക്കിടയിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പും, നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടന്ന സ്വന്തം തട്ടകത്തില്‍ ചന്ദ്രബാബു നായിഡുവിന് കാലിടറിയത്.
ചന്ദ്രബാബുനായിഡുവിന്റെ ടിഡിപിയെ തറപറ്റിച്ച് നിയമസഭാ സീറ്റുകളും ലോക്‌സഭ സീറ്റുകളും ജഗന്‍മോഹന്റെഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തൂത്തുവാരി.
നിയമസഭയില്‍ 175 സീറ്റുകളില്‍ 150ഓളം സീറ്റുകളാണ് വൈഎസ്ആര്‍കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ടിഡിപിക്ക് 25ഓളം സീറ്റുകളിലേക്ക് ചുരുങ്ങേണ്ടിയും വന്നു.
ആന്ധ്രയില്‍ കണ്ടത് ജനങ്ങളുടെ വിജയമെന്ന് ജഗന്‍മോഹന്‍ റെഡി പ്രതികരിച്ചു. ആന്ധ്രമുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ 30ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൈഎസ്ആര്‍സിപി നേതാക്കള്‍ അറിയിച്ചു.
ഒഢീഷയില്‍ എക്‌സിറ്റ് പോളുകളെ ശരിവയ്ക്കുന്ന ഫലമാണ് ഉണ്ടായത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജെഡി 115സീറ്റുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയാണ് വീണ്ടും അധികാരത്തിലേക്കെത്തുന്നത്.
ബിജെപിക്കും കോണ്‍ഗ്രസിനും പ്രതിക്ഷിച്ച മുന്നേറ്റം നടത്താനും കഴിയാതെ പോയി. ഇതോടെ നവീന്‍ പട്‌നായിക് അഞ്ചാം തവണയും ഒഡീഷയുടെ മുഖ്യമന്ത്രി ആകും.
അതേസമയം കഴിഞ്ഞ തവണ ബിജെഡി സ്വന്തമാക്കിയത് 117 സീറ്റുകളായിരുന്നു. ആന്ധ്രക്കും, ഒഢീഷയ്ക്കും പുറമേ അരുണാചല്‍ പ്രദേശിലും, അസാമിലും നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നു.
അരുണാചല്‍ പ്രദേശില്‍ ബിജെപിയും, സിക്കിമില്‍ ഇത്തവണയും പവന്‍ കുമാറിന്റെ എസ്ഡിഎഫ് തന്നെയും സര്‍ക്കാര്‍ രൂപീകരിക്കും
Get real time update about this post categories directly on your device, subscribe now.