കോണ്‍ഗ്രസ് പരാജയത്തെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ഗാന്ധി. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ മോദി വിജയിച്ചെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന്റെ വലിയ പരാജയത്തിന് പിന്നാലെ അമേഠിയും തോറ്റത് രാഹുല്‍ഗാന്ധിയ്ക്ക് നാണകേടായി. ദില്ലിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണന്നും അതില്‍ മോദി വിജയിച്ചെന്നും വ്യക്തമാക്കി.
പരാജയത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ രാജി സനദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. സോണിയാഗാന്ധിയും മുതിര്‍ന്ന നേതാക്കളും പിന്തിരിപ്പിച്ചു. എന്നാല്‍ വാര്‍ത്ത എഐസിസി നേതൃത്വം നിഷേധിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തോട് ട്വീറ്ററിലൂടെയാണ് മോദി പ്രതികരിച്ചത്. എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ അദേഹം പേരിന് മുമ്പില്‍ ചേര്‍ത്തിരുന്ന ചൗക്കിദാര്‍ എന്ന പദം ഉപേക്ഷിക്കുന്നതായി അറിയിച്ചു.
ട്വീറ്ററില്‍ നിന്നും ചൗക്കിദാര്‍ പിന്‍വലിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കാവല്‍ക്കാരന്‍ കള്ളന്‍ എന്ന മുദ്രാവാക്യം രാഹുല്‍ഗാന്ധി ഉയര്‍ത്തിയപ്പോഴാണ് ഞാന്‍ കാവല്‍ക്കാരന്‍ തന്നെയാണന്ന മറുപടി നല്‍കാന്‍ ചൗക്കിദാര്‍ ട്വീറ്ററിലും ഫെയ്സ്ബുക്കിലും മോദി പേരിന് മുമ്പില്‍ ഉപയോഗിച്ച് തുടങ്ങിയത്.
തിരഞ്ഞെടുപ്പ് ഫലം ആശങ്കയുളവാക്കുന്നതാണന്ന് ഇടത് പക്ഷം വിലയിരുത്തുന്നു. മതേതര ജനാധിപത്യ രാജ്യത്തിന് മുമ്പില്‍ വലിയ വെല്ലുവിളികളാണ് ഇനിയുള്ളതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചു.
യുപിയിലെ മഹാസഖ്യവും ആം ആദ്മിയും തിരഞ്ഞെടുപ്പ് ഫലത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Get real time update about this post categories directly on your device, subscribe now.