ഒരു തെരഞ്ഞെടുപ്പു രംഗത്തും ഇതു വരെ ഉണ്ടായിട്ടില്ലാത്ത കുപ്രചരണങ്ങളെയും നുണകളെയുമാണ് എല്‍ഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നതെന്ന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. വർഗ്ഗീയ വിഷം കുത്തി നിറച്ചുള്ള തെരഞ്ഞെടുപ്പു പ്രചരണങ്ങളോടും പത്തനംതിട്ടയില്‍ ഇടതുപക്ഷം മൂന്നാംസ്ഥാനത്തു തകര്‍ന്നടിയുമെന്ന ചാനല്‍ പ്രചരണങ്ങളോട് ചെറുത്തുനില്‍ക്കേണ്ടി വന്നെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഫലപ്രഖ്യാപനത്തിനുശേഷം തന്‍റെ ഫെയ്സ്ബുക്ക് വീണ ഇക്കാര്യം പറഞ്ഞത്.

മോദി വിരുദ്ധ തരംഗം സംസ്ഥാനത്തു യുഡിഎഫിനു അനുകൂലമായി ആഞ്ഞടിച്ചപ്പോഴും ഈ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നാം കരുത്തുറ്റ പ്രതിരോധം തീർത്തുവെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.

44,613 വോട്ടിന്റെ ഭൂരിപക്ഷമാണ് പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നേടിയത്. ആന്റോ 3,80,089 വോട്ടാണ് ഇത്തവണ നേടിയത്. വീണ 3,35,476 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ നേടാനായത് 2,95,627 വോട്ടാണ്.