ബംഗളൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ കുത്തുപറമ്പ് സ്വദേശികളായ നാല് പേര്‍ മരിച്ചു. ബംഗളൂരിലേക്ക് ഹണിമൂണ്‍ ട്രിപ്പിന് പോയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടം.
കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ് (31), ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫര്‍ കിരണ്‍ (32) ഭാര്യ ചൊക്ലി യുപി. സ്‌കൂള്‍ അധ്യാപിക ജിന്‍സി (27) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഇരുദമ്പതികളും യാത്ര പുറപ്പെടത്. ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ പുലര്‍ച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂറില്‍ വച്ചാണ് അപകടം സംഭവിച്ചത്.
പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു.
ജയദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ട കാര്‍. വാഹനമോടിച്ചിരുന്ന ജയദീപടക്കം മൂന്നു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യയുമാണ് മരിച്ചത്. ബന്ധുക്കള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഒരാഴ്ചമുമ്പാണ് കിരണിന്റെയും ജിന്‍സിയുടെയും വിവാഹം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here