
അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വി കോണ്‍ഗ്രസിന് വന്‍ ആഘാതം. 1967 ല്‍ മണ്ഡലം നിലവില്‍ വന്നതുമുതലുള്ള 52 വര്‍ഷത്തിനിടയില്‍ ആകെ നാലുവര്‍ഷം മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് പ്രതിനിധി അല്ലാത്ത ഒരാള്‍ എംപി ആയി ഇരുന്നിട്ടുള്ളത്. ഇന്ദിരാഗാന്ധിയുടെ രണ്ടുമക്കളും മരുമകളും വിജയിച്ചിട്ടുള്ള മണ്ഡലത്തിലാണ് ചെറുമകന്‍ മൂക്കുകുത്തിയത്.1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായ രവീന്ദ്ര പ്രതാപ് സിംഗ് വിജയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here