തമി‍ഴ്നാട്ടില്‍ ഇടതുപക്ഷം നേടിയത് ചരിത്ര വിജയം; സിപിഐഎം രണ്ട് സീറ്റിലും സിപിഐ രണ്ട് സീറ്റിലുമാണ് വിജയക്കൊടി പാറിച്ചത്

തമി‍ഴ്നാട്ടില്‍ ഇടതുപക്ഷം നേടിയത് ചരിത്ര വിജയം. സിപിഐഎം രണ്ട് സീറ്റിലും സിപിഐ രണ്ട് സീറ്റിലുമാണ് വിജയക്കൊടി പാറിച്ചത്. സി പി ഐ എം മധുരയിലും കോയമ്പത്തൂരിലും സി പി ഐ തിരുപ്പൂരും നാഗപട്ടണത്തുമാണ് വിജയിച്ചത്.

തമി‍ഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള പുരോഗമനസഖ്യത്തിനൊപ്പം നിന്നാണ് സിപിഐഎമ്മും സിപിഐയും തമി‍ഴ്മണ്ണില്‍ ചെങ്കൊടി പാറിച്ചത്. വ്യവസായ നഗരമായ കോയമ്പത്തൂരില്‍ ബിജെപിയോട് നേരിട്ട് മത്സരിച്ചാണ് സി പി ഐ എം വിജയം .

മുൻ ലോക്സഭാംഗമായ പി ആർ നടരാജൻ 1,76,603 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. മധുരയിൽ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും തമിഴ്നാട് പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റുമായ സൂ വെങ്കിടേശൻ 13,66,09 വോട്ടുകൾക്കാണ് മധുരയിൽ ജയിച്ചത്.

നാഗപട്ടണത്ത് സി പി ഐ സ്ഥാനാർത്ഥി എം സെൽവരാജ് 1,81,446 വോട്ടുകൾക്കും തിരുപ്പൂരിൽ സി പി ഐ സ്ഥാനാർത്ഥി സുബ്ബരായൻ 92876 വോട്ടുകൾക്കുമാണ് ജയിച്ചു കയറിയത്. പുരോഗമന സഖ്യം മുന്നേറ്റം നടത്തിയപ്പോൾ എഐഎഡിഎംകെ – ബി ജെ പി സഖ്യം തകർന്നടിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News