മൈക്കിനു മുന്നില്‍ വിങ്ങിപ്പൊട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിനു സ്ഥാനമൊഴിയും. മേയുടെ രാജിയോടെ ബ്രിട്ടീഷ് രാഷ്ട്രീയം വീണ്ടും സങ്കീര്‍ണമാകും.
പാര്‍ടിയെ ഏകോപിപ്പിക്കാന്‍ കഴിവുള്ള ഒരു നേതാവ് ഇല്ലെന്നതാണ് കണ്‍സര്‍വേറ്റീവ് പാര്‍ടി നേരിടുന്ന പ്രതിസന്ധി. ബോറിസ് ജോണ്‍സണ്‍, ആണ്ട്രിയ ലെടസം അടക്കം 15 ല്‍ അധികം നേതാക്കള്‍ ആണ് പാര്‍ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.
ഹാര്‍ഡ് കോര്‍ ബ്രെസ്‌കിറ്റ് അനുകൂലികളായ ഇവര്‍ പ്രധാനമന്ത്രിയായാല്‍ ഒരു കരാര്‍ പോലും ഇല്ലാതെ ബ്രെക്‌സിറ്റ് നടക്കാനുള്ള സാധ്യതയില്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പൊതുവെയും ഭരണ പാര്‍ടിയില്‍ പ്രത്യേകിച്ചും കൂടുതല്‍ അനിശ്ചിതത്വത്തിനു വഴിവക്കും.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു കാബിനറ്റ് മന്ത്രി കൂടി രണ്ടു ദിവസം മുമ്പ് രാജിവച്ചിരുന്നു. മൂന്നുതവണ പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ ഒരിക്കല്‍ക്കൂടി വോട്ടിനു കൊണ്ടുവരുന്നതില്‍ പ്രതിക്ഷേധിച്ചാണ് പാര്‍ലമെന്റ് ലീഡര്‍ ആണ്ട്രിയ ലെടസം രാജിവച്ചത്.
ഈ രാജിയോടെ തെരേസ മന്ത്രിസഭയിലെ പ്രധാന നേതാക്കള്‍ എല്ലാം പ്രധാനമന്ത്രി രാജിവക്കണമെന്നുള്ള ആവശ്യം ശക്തമാക്കിയിരുന്നു.
പ്രധാനമന്തി രാജി വക്കുന്നില്ലെങ്കില്‍ സ്വന്തം പാര്‍ടിയിലെ നിയമം ഭേദഗതി ചെയ്തു തെരേസ മേയ്‌നെ പാര്‍ടി ലീഡര്‍ സ്ഥാനത്തു നിന്നും പുറത്താക്കാനും രണ്ടുദിവസം മുമ്പ് ചേര്‍ന്ന എം പി മാരുടെ യോഗം തീരുമാനിച്ചിരുന്നു.
ഈ യോഗതീരുമാനാം കമ്മിറ്റി ചെയര്‍മാന്‍ ഗ്രഹാം ബ്രായ്ടി തെരേസ മേയ് കണ്ടു ഇന്ന് രാവിലെ അറിയിച്ചതോടെയാണ് തെരേസ മെയ് രാജി പ്രഖ്യാപനം നടത്തിയത്.
ഇന്നലെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പു ബ്രിട്ടനില്‍ നടന്നിരുന്നു. തെരേസാ മേയുടെ ബ്രെക്‌സിറ്റ് നടപടികളില്‍ മനം മടുത്ത ബ്രിട്ടീഷ് ജനത പാര്‍ടിയെ നാലാം സ്ഥാനത്തേക്ക് തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദം ശക്തമായത്.
Get real time update about this post categories directly on your device, subscribe now.