പ്രതിപക്ഷ നേതൃസ്ഥാനം നേടാനുള്ള സീറ്റ് പോലും തികയ്ക്കാനാവാതെ കോണ്‍ഗ്രസ്; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി തുടര്‍ച്ചയായി ഏറ്റ് വാങ്ങുന്ന കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നേടാനുള്ള സീറ്റ് എണ്ണം പോലും തികയ്ക്കാനായില്ല. വെറും 52 സീറ്റ് മാത്രം ലഭിച്ചതോടെ ഇത്തവണയും കോണ്‍ഗ്രസിന് നിയമപരമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല.

1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 371 സീറ്റുമായാണ് നെഹ്‌റുവും കോണ്‍ഗ്രസും പാര്‍ലമെന്റില്‍ എത്തുന്നത്. അന്ന് മുതല്‍ 2009ലെ തിരഞ്ഞെടുപ്പില്‍ വരെ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും 114ല്‍ കുറയാത്ത് സീറ്റുകള്‍ കരസ്ഥമാക്കി.

പക്ഷെ 2014ലും ഇപ്പോള്‍ 2019ലും പത്ത് ശതമാനം പോലും സീറ്റ് ലഭിക്കാത്ത പാര്‍ടിയായി മാറിയിരിക്കുന്ന പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ്. ആകെ ലഭിച്ചത് 52 സീറ്റ്.

പ്രതിപക്ഷ നേതാവിന്റെ ശബളവും വേതനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ആകെ സീറ്റിന്റെ പത്ത് ശതമാനമെങ്കിലും നേടുന്ന പാര്‍ടിയ്ക്ക് മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹതയുള്ളു. ഇത് പ്രകാരം 543 അംഗ പാര്‍ലമെന്റില്‍ ചുരുങ്ങിയത് 55 സീറ്റെങ്കിലും കോണ്‍ഗ്രസിനുണ്ടാകണം.

77ലെ ജനതാ പാര്‍ടി സര്‍ക്കാരാണ് ഈ നിയമം കൊണ്ട് വന്നത്. 55 സീറ്റ് ഇല്ലാത്ത പാര്‍ടിയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം കൊടുക്കണമോ വേണ്ടയോ എന്നത് സ്പീക്കറുടെ നിലപാടിനെ ആശ്രയിച്ചിരിക്കും.

പതിനാറാം ലോക്സഭയിലും കോണ്‍ഗ്രസിന് ആകെ 44 സീറ്റ് മാത്രം ലഭിച്ചതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പ്രതിസന്ധിയുണ്ടായി.തുടര്‍ന്ന് 1980ലേയും 1984ലേയും കീഴവഴക്കമായിരുന്നു സുമിത്രാ മഹാജനും ബിജെപി സര്‍ക്കാരും പരിഗണിച്ചത്. 80ലേയും 84ലേയും സഭകളില്‍ ആര്‍ക്കും പ്രതിപക്ഷ നേതൃപദവി ഇല്ലായിരുന്നു. പുതിയ സര്‍ക്കാര്‍ പതിനാറാം ലോക്സഭയിലെ തീരുമാനം പിന്തുടരാനാണ് സാധ്യത.

അതേ സമയം, ലോക്പാല്‍ രൂപീകരണ സമയത്ത് പ്രതിപക്ഷ നേതാവ് നിയമപരമായി ആവശ്യമായപ്പോള്‍ കോണ്‍ഗ്രസിന് ആ സ്ഥാനം മോദി നല്‍കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് പാര്‍ടി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയവരുടെ കാലത്തോടെ പ്രതിപക്ഷത്ത് പോയിട്ടുണ്ടെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് വര്‍ധിപ്പിച്ച് ഭരണം അത് തിരിച്ച് പിടിച്ചിട്ടുണ്ട്.

പക്ഷെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് അത് കഴിയുന്നില്ല. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന ന്യായ്പദ്ധതിയും, റാഫേല്‍ അഴിമതി ആരോപണവും ജനം കാര്യമാക്കിയതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News