സ്വർണക്കടത്ത്: തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ.സ്വർണം കടത്താൻ സഹായിച്ചെന്നപേരിൽ സുപ്രണ്ട് ബി രാധാകൃഷ്ണനെയാണ് ഡി ആർ ഐ അറസ്റ്റ് ചെയ്തത്.സ്വർണം വാങ്ങിയ സ്ഥാപനത്തിലെ അക്കൗണ്ടന്‍റിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വ‍ഴി സ്വർണം കടത്തിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് നേരത്തെതന്നെ ഡി ആർ ഐ സ്ഥിരീകരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെ തന്നെ അറസ്റ്റ് ചെയ്യുന്നത്.

കസ്റ്റംസ് സൂപ്രണ്ടായ ബി രാധാകൃഷ്ണൻ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോ‍ഴാണ് വിമാനത്താവളത്തിൽകൂടി കൂടുതൽസ്വർണം പുറത്തേക്ക് പോയതെന്ന് ഡി ആർ ഐ കണ്ടെത്തി. ഒരു മറയുമില്ലാതെ 25കിലോ സ്വർണം വിമാനത്താവളത്തിൽ എത്തിയതെങ്ങനെയെന്നുള്ള അന്വോഷണമാണ് ഉദ്യോഗസ്ഥരിലേക്കെത്തുന്നത്.

തുടർന്ന് ബി രാധാകൃഷ്ണനെ ചേദ്യംചെയ്യുകയും ഫോണ്‍കോളുകൾ പരിശോധിക്കുകയും ചെയ്തു. ചോദ്യം ചെയ്തതിൽ വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയ്യാളെ ഡി ആർ ഐ അറസ്റ്റ് ചെയ്തത്.

തുടർന്ന് കോടതി ബി രാധാകൃഷ്ണനെ റിമാന്‍റ് ചെയ്തു. പ്രതികളിൽ നിന്ന് സ്ഥിരമായി സ്വർണം വാങ്ങിയിരുന്ന സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് റാഹിദിനേയും ഡി ആർ ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സ്ഥാപന ഉടമ ഹക്കീമും കേസിൽ ഉൾപ്പെട്ട അഡ്വ.ബിജുവും ഇപ്പോ‍ഴും ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ ഉണ്ടോ എന്നത് ഡി ആർ എ അന്വോഷിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News