കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിനീക്കത്തിന് ബദല്‍ നീക്കവുമായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിനീക്കത്തിന് ബദല്‍ നീക്കവുമായി കോണ്‍ഗ്രസ്. ജെഡിഎസുമായുള്ള സഖ്യത്തിലെ വിള്ളലുകള്‍ മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമം. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാനുള്ള നീക്കവും കോണ്‍ഗ്രസ് ഉപേക്ഷിച്ചു. കുമാരസ്വാമി സ ര്‍ക്കാര്‍ അഞ്ച് വര്‍ഷവും ഭരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം.ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തോടെ മധ്യപ്രദേശിലും കമല്‍നാഥ് സര്‍ക്കാരിന്റെ നില പരുങ്ങലില്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നക്കം കടക്കാന്‍ കഴിയാതെ വന്നതോടെയാണ് കര്‍ണാടകയിലും, മധ്യപ്രദേശിലും സര്‍ക്കാരുകളുടെ നിലനില്‍പ്പ് തന്നെ ആശങ്കയിലായത്. കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കങ്ങള്‍ ബിജെപി ക്യാമ്പില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പുതിയ ഫോര്‍മുലകള്‍ ആലോചിക്കുകയാണ്.

225 സീറ്റുകളില്‍ 105 സീറ്റുകളുള്ള ബിജെപിക്ക് കേവലഭൂരിപക്ഷത്തിലേക്കെത്താന്‍ വേണ്ടത് 12 സീറ്റുകള്‍. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ ഈ നീക്കം സഖ്യത്തിന് തിരിച്ചടിയേകുമെന്ന സൂചനകള്‍ ലഭിച്ചതോടെ മുഖ്യമന്ത്രിയായി കുമാരസ്വാമി തുടരട്ടെയെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.എന്നാല്‍ മന്ത്രിസഭാ പുനസംഘടനയുണ്ടാകും.

സ്വന്തം എംഎല്‍എമാര്‍ തന്നെ വിമതസ്വരങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയതും കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. റോഷന്‍ ബേഗ് കോണ്‍ഗ്രസിനെ അതിരൂക്ഷമായി തന്നെ വിമര്‍ശിക്കുകയും കെസി വേണുഗോപാലിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടൂമുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ പുനസംഘടനയ്ക്ക് കോണ്‍ഗ്രസ് മുതിരുന്നത്. അതിനിടയില്‍ കോണ്‍ഗ്രസ് ജെഡിഎസ് നേതൃയോഗങ്ങള്‍ ചേര്‍ന്നു.

കുമാരസ്വാമി സര്‍ക്കാര്‍ 5 വര്‍ഷം ഭരിക്കുമെന്നും കര്‍ണാടക കോണ്‍ഗ്രസ് വ്യക്തമാക്കി. അതിനിടയില്‍ തുംകൂരില്‍ നിന്ന് തോറ്റ ദേവഗൗഡയ്ക്ക് വേണ്ടി ചെറുമകന്‍ പ്രജ്വാല്‍ രേവണ്ണ ഹസനില്‍ നിന്ന് രാജിവെക്കുമെന്ന് അറിയിച്ചു. കര്ണാടകക്ക് പുറമെ മധ്യപ്രദേശിലും കമലനാഥ് സര്‍ക്കാര്‍ പരുങ്ങലില്‍ ആയിക്കഴിഞ്ഞു.

കമലനാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച് ബിജെപി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിട്ടുമുണ്ട്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 109 സീറ്റുകളും ലഭിച്ചു കേവല ഭൂരിപക്ഷത്തിലേക്കെത്താനും സര്‍ക്കാര്‍ രൂപീകരിക്കാനും ബിജെപിക്ക് ഏഴ് എംഎല്‍എ മാരുടെ പിന്തുണ കൂടി ആവശ്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News