ആലപ്പു‍ഴയിലെ തോല്‍വി; തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഷാനിമോള്‍ ഉസ്മാന്‍ ചെന്നിത്തലയെ പരാതിയറിയിച്ചു

കേരളത്തിൽ ഇത്രയധികം സീറ്റുകളിൽ കോൺഗ്രസ്സ് വിജയിച്ചിട്ടും കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിലെ പരാജയമാണ് കോൺഗ്രസ്സിനുള്ളിലെ ചർച്ചാ വിഷയം. കോൺഗ്രസ്സിലെ ചില നേതാക്കൾ ഷാനിമോളെ പരാജയപ്പെടുത്തി എന്നാണ് പരാതി.

ചെന്നിത്തല വിജയിച്ച ഹരിപ്പാട് മണ്ഡലത്തിൽ പോലും ഷാനിമോൾക്ക് വേണ്ടത്ര ഭൂരിപക്ഷം ലഭിച്ചില്ല. മാത്രമല്ല KC വേണുഗോപാൽ മത്സരിച്ചപ്പോൾ വലിയ ഭൂരിപക്ഷം ലഭിച്ച ആലപ്പുഴ അമ്പലപ്പുഴ മണ്ഡലത്തിലും ഷാനിമോൾക്ക്‌ കാര്യമായ ഭൂരിപക്ഷം ലഭിച്ചില്ല.

ഇത്തരത്തിലുള്ള തന്റെ പരാതികൾ രമേശ് ചെന്നിത്തലയെ വിളിച്ച് നേരിട്ട് അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പരാജയ കാരണങ്ങൾ തെളിവ് സഹിതം നേരിട്ട് ഹാജരാക്കും പരാജയത്തിനു പിന്നിൽ പിന്നിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്നും പര്യശോധിക്കും.

ബൂത്തുതലത്തിൽ നടത്തുന്ന പരുശോധനയിൽ കൃത്യമായ തെളിവുകൾ ലഭിക്കുമെന്നാണ് നേതാക്കൾ പറയുന്നത് സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അവസാനഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിയായാണ് ഷാനിമോൾ ആലപ്പുഴയിൽ എത്തിയത് ഇതിൽ കേരളത്തിലെ പല നേതാക്കൾക്കും നീരസം ഉണ്ടായിരുന്നു.

ഇത്തരം എതിർപ്പുകൾ പരാജയത്തിനു കാരണമായോ എന്നും പരുശോധിക്കുന്നുണ്ട്. ആലപ്പുഴയിൽ പരാജയപ്പെട്ട സാഹചര്യത്തിൽ അരൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഷാനിമോൾ നടത്തുന്നതെന്ന ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റ മണ്ഡലമായ അരൂരിൽ ആര് മത്സരിക്കുമെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here