ഗുജറാത്തില്‍ വന്‍ തീപിടിത്തം. സൂറത്തിലെ ട്യൂഷന്‍ സെ്ന്ററിലാണ് തീപിടിത്തം ഉണ്ടായത്. 17 കുട്ടികള്‍ കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി് അന്വേഷണം പ്രഖ്യാപിച്ചു.

വൈകിട്ട് 3.30ഓടെയാണ് ഗുജറാത്തിലെ സൂറത്തിലുള്ള തക്ഷഷില കോംപ്ലസിലെ ട്യൂഷന്‍ സെന്ററില്‍ തിപിടിത്തമുണ്ടായത്.

മൂന്നും നാലും നിലകളില്‍ തീ പടര്‍ന്നുകയറിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കെട്ടിടത്തിനകത്ത് അകപ്പെടുകയും ചെയ്തു.

കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് എടുത്ത് ചാടി രക്ഷപെടാനുള്ള ശ്രമമാണ് കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരത്തില്‍ മൂന്നാം നിലയില്‍ നിന്ന് ചാടിയ 17വിിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.

നിരവധി വിദ്യാര്‍കത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പലര്‍ക്കും പരിക്കുകള്‍ ഗുരുതരമാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം മരണ സംഘ്യ ഉയരാനുള്ള സാധ്യതകളും അധികൃതര്‍ ചൂണ്ടിക്കാട്ടി. 18 ഫയര്‍ യൂണിറ്റുകള്‍ എത്തി മൂന്നുമണിക്കൂറോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയതും.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഡ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ചു. അവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തണമെന്ന് മോദി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശവും നല്‍കി.

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.