അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച വരെ ദുബായ് വിമാനത്താവളത്തിലെ റൺവേ അടച്ചിടും. വിമാനങ്ങളിൽ ചിലത് റദ്ദാക്കുമെന്നതിനാൽ യാത്രക്കാർ സമയ വിവരവും മറ്റും ചോദിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയാണു വടക്കേ അറ്റത്തുള്ള റൺവേ അടയ്ക്കുന്നത്. 26ന് നാലു മുതൽ ഏഴു വരെയും 27ന് അഞ്ചു മുതൽ ഏഴു വരെയുമാണ് അടയ്ക്കുക.

അതേസമയം, ഫ്ലൈ ദുബായ് വിമാന യാത്രക്കാരെ ഇത് അത്രയധികം ബാധിക്കില്ലെന്നും യാത്രക്കാരെ കൃത്യമായി വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു വിമാനത്താവളത്തിന്റെ തെക്കു ഭാഗത്തുള്ള റൺവേ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ മാസം 30 വരെ അടച്ചിട്ടിരിക്കുകയാണ്.