കൊല്ലത്ത് 11 ദിവസം പിന്നിട്ടിട്ടും അന്നമ്മയുടെ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സംഭവത്തിൽ ഹൈക്കോടതി നിർദേശത്തെ പ്രകാരം ആരോഗ്യവകുപ്പ് കല്ലറ പൊളിച്ച് പരിശോധന നടത്തി. അന്നമ്മയുടെ ബന്ധുക്കളുടേയും ഇടവകയുടേയും പരാതിയിലാണ് കോടതി ഇടപെടൽ.

പുത്തൂർ നെടിയവിള തുരുത്തികര ജറുസലേം പള്ളി ഇടവകയുടെ ഉടമസ്ഥതയിൽ കഴിഞ്ഞ 60 വർഷത്തിലധികമായി പക്കലുള്ള സെമിത്തേരിയിലെ കല്ലറയാണിന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം പോലീസിന്റേയും ഇടവക അംഗങളുടേയും,നാട്ടുകാരുടേയും സാന്നിദ്ധ്യത്തിൽ തുറന്നു പരിശോഗിച്ചത്.

കല്ലറയുടെ ഉൾവശവും അടിവശവും കോൺക്രീറ്റ് ചെയ്തതാണൊ എന്ന് പരിശോദിക്കുന്നതിനും അല്ലെങ്കിൽ കോൺക്രീറ്റ് ചെയ്തു സുരക്ഷിതമാക്കാൻ കഴിയുമൊ എന്നറിയിക്കുന്നതിനുമാണ് കൊല്ലം ഡിഎംഒയുടെ പരിശോദന.

ജില്ലാ കളക്ടർ റിപ്പോർട്ട് പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.അന്നമ്മയുടെ ബന്ധുക്കളുടേയും ഇടവകയുടേയും പരാതിയിലാണ് കോടതി ഇടപെടൽ.

കുന്നത്തൂർ താലൂക്ക് സർവ്വ കക്ഷിയോഗം ചേർന്ന് മൃതദേഹം മറ്റൊരു സെമിത്തേരിയിൽ സംസികരിക്കണമെന്ന നിർദേശം മുന്നോട്ടു വെച്ചെങ്കിലും സ്വന്തം കല്ലറയിൽ തന്നെ സംസ്കരിക്കാൻ അനുവാദം ചോദിച്ച് ഹൈക്കോടതിയെ അന്നമ്മയുടെ ബന്ധുക്കൾ സമീപിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കുന്നത് നീളുന്നത് മൃതദേഹം ഉടൻ സംസ്കരിക്കാൻ നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകീട്ടുണ്ട്.