പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് . അ‍ഴിമതിരഹിത, വികസനോന്‍മുഖ പ്രവര്‍ത്തനങ്ങളിലൂന്നിയാണ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയത്.

നവ ലിബറല്‍ നയങ്ങളുടെ കാലത്ത് ബദല്‍ വികസന മാതൃക ഉയര്‍ത്തിപിടിക്കാന്‍ സര്‍ക്കാരിനായി . പ്രളയവും ,നിപയും കേരളം നേരിട്ട മാതൃക കേരളത്തിന്‍റെ പ്രശസ്തി വാനോളം എത്തിച്ചു.

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിമ്മാണത്തിലേക്ക് നീങ്ങുന്ന വേളയിലാണ് ഇടത്പക്ഷ സര്‍ക്കാര്‍ അതിന്‍റെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്.

രാജ്യത്തിന് മാതൃകയാവുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന് ക‍ഴിഞ്ഞു. വര്‍ഗീയ കലാപങ്ങളോ , പോലീസ് വെടിവെയ്പ്പുകളോ ഇല്ല എന്നതാണ് ഭരണത്തിന്‍റെ പ്രധാന നേട്ടങ്ങളിലൊന്ന്.

പ്രവാസി മലയാളികളെ ഭാഗഭാക്കാക്കിയ ലോക കേരളസഭ സംഘടിപ്പിച്ചത് മുതല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ഞ്ചേല്‍ വരെ കേരളത്തിന്‍റെ പേര് മു‍ഴങ്ങിയതും ഇക്കാലത്താണ്.

നിപ മുതല്‍ പ്രളയം വരെയുളള ദുരന്തങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടത് കേരള സര്‍ക്കാരിന് രാജ്യാന്തര പ്രശസ്തി നേടി കൊടുത്തു.

തകര്‍ച്ചയിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയും, പൊതു വിദ്യാലയങ്ങളിലെ മുന്നേറ്റവും എടുത്ത് പറയേണ്ട നേട്ടങ്ങളാണ്.

ഹരിത കേരളത്തിലൂടെ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്ത കൈവരിച്ചതും, ആര്‍ദ്രം വ‍ഴി ചികില്‍സ കൈയ്യെത്തും ദൂരത്തേക്ക് എത്തിയതും ,ലൈഫ് പദ്ധതി വ‍ഴി ഭവനരഹിതര്‍ ഭവന ഉടമസ്ഥരാകുന്നതും സര്‍ക്കാരിന്‍റെ നേട്ടമാണ്.

ക്ഷേമ പെന്‍ഷനുകള്‍ കൃത്യ സമയത്ത് വിതരണം ചെയ്യാന്‍ ക‍ഴിഞ്ഞു എന്നത് സര്‍ക്കാരിന്‍റെ കൂറ് ആരോടെന്ന് വ്യക്തമാക്കുന്നു.

പ്രകടന പത്രികയില്‍ പറഞ്ഞ 35 ഇന പരിപാടികള്‍ പൂര്‍ത്തികരിക്കാന്‍ സര്‍ക്കാരിന് ക‍ഴിഞ്ഞു എന്നത് നേട്ടമാണ്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം,ഗെയില്‍ പൈപ്പ് ലൈന്‍, എല്‍എന്‍ജി ടെര്‍മിനല്‍, ദേശീയ ജലപാത തുടങ്ങിയില്‍ ചിലത് പൂര്‍ത്തികരിച്ചതും, ചിലത് പൂര്‍ത്തിയാക്കലിന്‍റെ വക്കിലെത്തിയതും സര്‍ക്കാരിന്‍റെ ഇച്ഛാശ്ക്തിയുടെ തെളിവാണ്.

അസാധ്യമെന്ന് കണ്ട് എ‍ഴുതി തളളിയ ദേശീയ പാതവികസനം പോലെയുളളവയ്ക്ക് ജീവന്‍ വെയ്പ്പിക്കാനും സര്‍ക്കാരിനായി.

എറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമെന്ന് കേര‍ളത്തെ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും പബ്ളിക്ക് അഫേയേ‍ഴ്സ് സെന്‍റര്‍ തിരഞ്ഞെടുത്തത് നേട്ടമാണ് ,നീതി ആയോഗും, ഐക്യരാഷ്ട്ര സഭയും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയിലും കേരളം ഒന്നാമതാണ്.

പോലീസ് സേനയില്‍ ആദിവാസികള്‍ക്ക് വേണ്ടി പ്രത്യേക ബാച്ച് രൂപീകരിച്ചതും , വനിതാ ബറ്റാലിയന്‍ ആരംഭിച്ചതും, ഇക്കായളവിലാണ്.

രാഷ്ട്രീയമായി നിരവധി വെല്ലുവിളികളെ നേരിട്ട് കേരളമെന്ന ഒറ്റതുരുത്തില്‍ ബദല്‍ വികസന രാഷ്ട്രീയത്തിന്‍റെ കെടിക്കൂറ ഉയര്‍ത്തിപിടിച്ചാണ് പിണറായി സര്‍ക്കാര്‍ അതിന്‍റെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്