
പാലക്കാട് ഷൊർണ്ണൂരിൽ എംബി രാജേഷിന്റെ വീടിന് നേരെ കോൺഗ്രസ് അതിക്രമം. കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു.
പ്രായമായ മാതാപിതാക്കൾ മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു അതിക്രമം. പ്രകടനമായെത്തിയ 15 അംഗ സംഘമാണ് അതിക്രമം നടത്തിയത്.
എറെ നേരം വീടിന് മുന്നിൽ തമ്പടിച്ച സംഘം അശ്ലീല മുദ്രാവാക്യം മുഴക്കുകയും എം ബി രാജേഷിന്റെ മാതാപിതാക്കൾക്കു നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു.
നാട്ടുകാരെത്തിയതോടെയാണ് അക്രമിസംഘം മടങ്ങിയത്. കഴിഞ്ഞ ദിവസവും വീട്ടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമം നടത്തിയിരുന്നു.
ഷൊർണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here