നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ‘ജുംബാ ലഹരി’ എന്നാണു ചിത്രത്തിന്റെ പേര്.

ഷാലു റഹീം, മണികണ്ഠന്‍, വിഷ്ണു രഘു, പ്രവീണ്‍, പി. ബാലചന്ദ്രന്‍ , ഭാനു പ്രിയ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണു തിരക്കഥയൊരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ. സംഗീതം നിർവ്വഹിക്കുന്നു. റെസ്റ്റ്‌ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണു നിര്‍മിക്കുന്നത്.