‘ഇഷ്‌ക്’ കോപ്പിയടിയോ? വിവാദ ആരോപണവുമായി സനല്‍കുമാര്‍ ശശിധരന്‍

ഷെയ്ൻ നിഗം നായകനായ പുതിയ ചിത്രം ‘ഇഷ്‌ക്’ തീയറ്ററിൽ മുന്നേറുകയാണ്.അനുരാജ് മനോഹർ എന്ന നവാഗതസംവിധായകൻ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം ആസ്പദമാക്കി ഒരുക്കിയ സിനിമ തിയ്യേറ്ററുകളിൽ പ്രേക്ഷകർ കൈയടികളോടെയാണ് സ്വീകരിച്ചത്. കുമ്പളങ്ങി നൈറ്റ്സിന്റെ വലിയ വിജയത്തിന് ശേഷമായിരുന്നു ഷെയ്നിന്റെ പുതിയ സിനിമ ഇറങ്ങിയത്.

കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാർക്കുള്ള മുറിപ്പത്തലാണ് ഷെയിൻ നിഗത്തിന്റെ ഇഷ്‌ക്. ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കൾ നേരിടേണ്ടി വരുന്ന സദാചാര മാനറിസം കൂടിയാണ്. കേരളത്തിൽ അരങ്ങേറിയ സദാചാര വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ഈ പ്രണയകഥ.

പ്രണയവും പ്രതികാരവും തീഷ്ണഭാവത്തിൽ അവതരിപ്പിച്ച ഷെയിനും കന്നി സംവിധാനത്തിലൂടെ അനുരാഗ് മനോഹറും സിനിമയോട് നീതി പുലർത്തി. ഇത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല മറിച്ച് മലയാളികൾ പാഠമാക്കേണ്ട ചിത്രമാണ്.

സിനിമ വിജയകരമായി മുന്നേറുന്നതിനിടെ എസ് ദുർഗ കോപ്പിയടിച്ചാണ് ഇഷ്‌ക് എടുത്തതെന്ന് ആരോപിച്ച് സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നു. കോപ്പിയടി ആരോപണത്തിന് സംവിധായകൻ അനുരാജ് മനോഹർ തന്നെ ഒടുവിൽ മറുപടിയുമായി എത്തി.

സിനിമയെക്കുറിച്ച് സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെയായിരുന്നു വിശദീകരണവുമായി അനുരാജ് മനോഹർ എത്തിയിരുന്നത്. സെക്സി ദുർഗ കണ്ടിട്ടില്ലെന്നും ഇഷ്‌കിന്റെ തിരക്കഥ ആറ് വർഷങ്ങൾക്ക് മുൻപേ പൂർത്തിയാക്കിയതാണെന്നും ആയിരുന്നു അനുരാജ് മനോഹർ പറഞ്ഞത്. 2013ലാണ് ഇതിന്റെ തിരക്കഥ രതീഷ് രവി പൂർത്തിയാക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here