സംസ്ഥാന കമ്മിറ്റി ചേരില്ലെന്ന പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്റെ നിലപാട് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമെന്ന് എന്‍ ജയരാജ് എംഎല്‍എ

സംസ്ഥാന കമ്മിറ്റി ചേരില്ലെന്ന പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ പാര്‍ട്ടി ഭരണഘടനയുടെയും ജനാധിപത്യ അവകാശങ്ങളുടെയും ലംഘനമാണെന്ന് എന്‍.ജയരാജ് എംഎല്‍എ അറിയിച്ചു.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ സ്വയം പ്രഖ്യാപിതമല്ല ഒരു പദവിയും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി അംഗങ്ങളുടെ യോഗം ചേര്‍ന്ന് വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെയാണ്.

സമവായമെന്ന് നടിക്കുകയും പാര്‍ട്ടിയില്‍ വിഭാഗീയതയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ഒരു നേതാവിനും ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News