നോമ്പുതുറയ്ക്ക് വ്യത്യസ്ത രുചിക്കൂട്ടുമായി ആദാമിന്റെ ചായക്കട

നോമ്പുതുറ വിഭവങ്ങളുടെ വ്യത്യസ്ത രുചിക്കൂട്ടുമായി കോഴിക്കോട്ടെ ആദാമിന്റെ ചായക്കട. 100 ൽപരം വിഭവങ്ങളാണ് ഇവിടെയുള്ളത്. മലേഷ്യ, സിംഗപ്പൂർ സ്റ്റഫ്ഡ് പൊറോട്ടയാണ് ഇത്തവണത്തെ സ്പെഷ്യൽ.

പഴയ തലമുറയുടെ രുചിക്കൂട്ടുകള്‍ തിരികെ എത്തിക്കുകയാണ് കോഴിക്കോട്ടുള്ള ആദാമിന്റെ ചായക്കട. നോമ്പുതുറയ്ക്കായി 100 ൽ പരം വിഭവങ്ങളാണ് ഇവിടെ തയ്യാറാവുന്നത്. ചിക്കൻ ഐറ്റങ്ങളുടെ നീണ്ട നിര ഇവിടെ കാണാം. ചിക്കൻ പൊട്ടിതെറിച്ചത്, ചീറിപ്പായുന്നത്, ചുരുട്ടി കൂട്ടിയത്, തിരിഞ്ഞ് കളി എന്നിങ്ങനെ കേട്ടറിവ് പോലും ഇല്ലാത്ത ഭക്ഷണ വിഭവങ്ങളുടെ രുചി അറിയാന്‍ കോഴിക്കോട്ടെ ആദാമിന്റെ ചായക്കടയില്‍ എത്തിയാല്‍ മതി.

മലേഷ്യ, സിംഗപ്പൂർ സ്റ്റഫ്ഡ് പൊറോട്ടയാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ബീഫ്, ചിക്കൻ, കൂടാതെ പഴങ്ങൾ നിറച്ച മധുരമുള്ളതുമായ 50 ൽ പരം പൊറോട്ട ഇവിടെ കിട്ടും.

റംസാന്‍ മാസം ആയതോടെ രൂചിക്കൂട്ടിന്റെ അനുഭൂതി തിരിച്ചറിയാന്‍ വലിയ തിരക്കാണിവിടെ അനുഭവപ്പെടുന്നത്. മലബാറിന്റെ തനത് വിഭവങ്ങളായ ചട്ടിപ്പത്തിരി, ഉന്നക്കായ, ഇറച്ചിപത്തിരി, കിളിക്കൂട് തുടങ്ങിയ മറ്റ് നോമ്പുതുറ വിഭവങ്ങളും ഇവിടെയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News