കോഴിക്കോട് വളയം ലീഗ് കേന്ദ്രത്തിൽ നിന്ന് സ്ഫോടകശേഖരം പിടികൂടി

കോഴിക്കോട് വളയം ലീഗ് കേന്ദ്രത്തിൽ നിന്ന് സ്ഫോടകശേഖരം പിടികൂടി. വളയം പള്ളിമുക്കിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ അടക്കമുള്ളവ പോലീസ് കണ്ടെടുത്തത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വളയം പോലീസ് നടത്തിയ പരിശോധനയിൽ 2 സ്റ്റീൽ ബോംബ്, 20 ഗുണ്ടുകൾ, ഇവ നിർമ്മിക്കാനുപയോഗിച്ച വെടിമരുന്ന് ശേഖരം എന്നിവ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ വളയം പോലീസ് അന്വേഷണം തുടങ്ങി. വളയം ഒ പി മുക്കിൽ വീണ്ടും ബോംബേറുണ്ടായി. സി പി ഐ (എം) പ്രവർത്തകനായ സുരേന്ദ്രന്റെ വീടിന് നേരെ രാത്രി പന്ത്രണ്ടരയോടെയാണ് ബോംബെറിഞ്ഞത്. വീട്ടിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

ഇന്നലെ ഇവിടെ സി പി ഐ (എം) അനുഭാവിയായ ഓണപറമ്പത്ത് കണാരന്റെ വീടിന് നേരെ ബോംബെറിഞ്ഞിരുന്നു, ഇവ പൊട്ടിയിരുന്നില്ല. പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് സി പി ഐ (എം) നേതൃത്വം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here